Latest NewsKeralaNews

എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ രണ്ടുമാസത്തേക്ക് റദ്ദാക്കുന്നു

കൊച്ചി: ട്രെയിനുകള്‍ രണ്ട് മാസത്തേക്ക് റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ. എട്ട് പാസഞ്ചര്‍ ട്രെയിനുകളാണ് ശനിയാഴ്ച മുതല്‍ രണ്ട് മാസത്തേക്ക് റദ്ദാക്കുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ റദ്ദാക്കുന്ന ട്രെയിനിലെ ജീവനക്കാരെ ട്രാക്ക് മെച്ചപ്പെടുത്തുക, പാളങ്ങളില്‍ മെറ്റലിടുക തുടങ്ങിയവയ്ക്ക് വേണ്ടിയാണ് ട്രെയിനുകള്‍ റദ്ദാക്കുന്നത്. യാത്രക്കാര്‍ക്ക് വലിയ ദുരിതം ഉണ്ടാക്കുന്നതാണ് റെയില്‍വേ ഉദ്യോഗസ്ഥരുടെ പുതിയ തീരുമാനം. റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.

റദ്ദാക്കുന്ന പാസഞ്ചര്‍ ട്രെയിനുകള്‍:

1. 66300 കൊല്ലം(7.45)കോട്ടയം എറണാകുളം (12.00)
2. 66301 എറണാകുളം (14.40) കോട്ടയം – കൊല്ലം (18.30)
3. 56387 എറണാകുളം (12.00) കോട്ടയം – കായംകുളം (14.45)
4. 56388 കായംകുളം (17.10) കോട്ടയം എറണാകുളം (2045)
5. 66307 എറണാകുളം 5.45 കോട്ടയം കൊല്ലം 9.30
6 . 66308 കൊല്ലം (11.10) കോട്ടയം എറണാകുളം (15.30)
7. 56381 എറണാകുളം (10.05) ആലപ്പുഴകായംകുളം ( 12.30)
8. 56382 കായംകുളം (13.10) ആലപ്പുഴഎറണാകുളം ( 15.30)

shortlink

Related Articles

Post Your Comments

Related Articles


Back to top button