ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു. നവംബര്‍ അവസാന ആഴ്‌ചയിലുണ്ടായ ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ ഫലമായി ഇതിനകം 38 പേര്‍ മരണപ്പെട്ടതായും, കടലില്‍ പോയ നിരവധി പേര്‍ തിരിച്ചെത്താത്തതുമായ റിപ്പോര്‍ട്ട് കേരളത്തിലെ ജനങ്ങളെയാകെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. മരണപ്പെട്ടവരുടെ കുടുബാംഗങ്ങളെ സഹായിക്കാനും, തിരിച്ചെത്താത്ത തൊഴിലാളികളുടെ കുടുംബങ്ങളേയും, അപകടത്തില്‍പ്പെട്ടവരേയും സഹായിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരു പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.
വാസയോഗ്യമായ വീടില്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് വീട് വെച്ചു നല്‍കാനും, ഭൂരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് ഭൂമിയും വീടും നല്‍കാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. തീരദേശത്തിന്റെ സുരക്ഷിതത്തിനാവശ്യമായ മറ്റു നടപടികളും സ്വീകരിക്കേണ്ടതുണ്ട്. ഇതിന് വലിയതുക ആവശ്യമായി വരും. ദുരിതബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ദുരിതാശ്വാസ ഫണ്ട് സമാഹരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ ഫണ്ടിലേക്ക് പാര്‍ട്ടി മെമ്പര്‍മാരും വര്‍ഗ്ഗബഹുജന സംഘടന അംഗങ്ങളും കഴിവിന്റെ പരമാവധി തുക സംഭാവനയായി നല്‍കേണ്ടതാണ്. ഓരോ പാര്‍ടി ഘടകങ്ങളും ഇതിനായി പ്രത്യേകം യോഗം ചേര്‍ന്ന് ഓരോരുത്തരും നല്‍കുന്ന സംഭാവന എത്രയാണെന്ന് തീരുമാനിക്കേണ്ടതാണ്. വര്‍ഗ്ഗബഹുജനാ സംഘടനാ അംഗങ്ങളില്‍ നിന്ന് പാര്‍ട്ടി ബ്രാഞ്ച് ഫണ്ട് ശേഖരിക്കേണ്ടതാണ്. ഡിസംബര്‍ 21 ഓടു കൂടി ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് ഓരോ ഘടകവും പിരിച്ചെടുത്ത തുക ഇതിനായി രൂപീകരിക്കുന്ന ദുരിതാശ്വാസ നിധി അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കേണ്ടതാണ്.
Post Your Comments