
ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ‘നീച്’ പരാമര്‍ശം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് മണിശങ്കര്‍ അയ്യരെ പുറത്താക്കിയത് പ്രധാനമന്ത്രി പദവിയെ ബഹുമാനിക്കുന്നതു കൊണ്ടാണെന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരണത്തിനിടെ ഗുജറാത്തിലെ ഛോട്ടാ ഉദയ്പുരില്‍ ബഹുജനറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി പദവിയെ കോണ്‍ഗ്രസ്സ് പാര്‍ട്ടി ബഹുമാനിക്കുന്നു. പ്രധാനമന്ത്രി പദവിയെ അവഹേളിക്കാന്‍ കോണ്‍ഗ്രസ്സിനുള്ളിലെ ആരെയും അനുവദിക്കില്ല.അതിനാലാണ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ തങ്ങള്‍ ശക്തമായ നടപടി കൈക്കൊണ്ടതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ആ പേമാരി വന്നു കൊണ്ടിരിക്കുകയാണ്. ആര്‍ക്കും അതിനെ തടുക്കാനാകില്ലെന്നും ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments