
ഇതര സംസ്ഥാന തൊഴിലാളികളെ ഇരുകൈയും നീട്ടി സ്വീകരിച്ച് സംസ്ഥാന സര്‍ക്കാര്‍.ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള സൗജന്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ ആവാസിന് തുടക്കമിട്ട് തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന്‍ ഫറോക്കില്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.ഇതര സംസ്ഥാന തൊഴിലാളികൾക്ക് തൊഴിലാളികൾക്ക് ചിലയിടങ്ങളിൽ നല്ല താമസ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെങ്കിലും ചിലയിടങ്ങളില്‍ വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് അവർക്ക് ജീവിക്കേണ്ടിവരുന്നത് .അതുകൊണ്ടുതന്നെ താമസ കേന്ദ്രങ്ങളില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും.ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയും വിവര ശേഖരണവും ലക്ഷ്യമിടുന്ന ആവാസ് പദ്ധതിയില്‍ എല്ലാ തൊഴിലാളികളും അംഗങ്ങളാകണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
Post Your Comments