ഹരിയാന: വിവാഹാഘോഷങ്ങളില്‍ സ്ത്രീകളുടെ നൃത്തത്തിന് വിലക്ക്. ഹരിയാന ജിന്‍ഡിലെ അഖില ഭാരതീയ അഗര്‍വാള്‍ സമാജ് ആണ് അഗര്‍വാള്‍ സമുദായത്തിലെ വിവാഹാഘോഷത്തില്‍ സ്ത്രീകളുടെ നൃത്തം നിരോധിച്ചത്. വിവാഹ ആഘോഷത്തില്‍ സ്ത്രീകളുടെ നൃത്തം അപമര്യാദയാണെന്ന് പറഞ്ഞ സമുദായ സംഘടന, ഇത് മറക്കുള്ളില്‍ ആകട്ടെയെന്നും നിര്‍ദേശിച്ചു.
ഇത്തരം തീരുമാനങ്ങള്‍ പണത്തിന്റെ അമിത ഉപയോഗം തടയുമെന്നാണ് ജിന്‍ഡ് ബി.ജെ.പി വനിതാ വിഭാഗം പ്രസിഡന്റ് പുഷ്പ തയാല്‍ പ്രതികരിച്ചത്. ആഘോഷം മറക്കുള്ളില്‍ അനുവദിച്ചിട്ടുണ്ടെന്നും തയാല്‍ പറഞ്ഞു. ഇത്തരം ആഘോഷങ്ങള്‍ക്കായുള്ള പണം പാവപ്പെട്ടവരുടെ വിവാഹത്തിനായി വിനിയോഗിക്കാനും സമുദായ നേതൃത്വം നിര്‍ദേശിച്ചു.
വനിതകള്‍ വിവാഹാഘോഷങ്ങളില്‍ നൃത്തം ചെയ്യുന്നതിനെ സമൂഹത്തിലെ മുതിര്‍ന്നവര്‍ ഇഷ്ടപ്പെടുന്നില്ലെന്നും ഇതിനെതിരെ ബോധവത്കരണം നടത്താന്‍ ലക്ഷ്യമിടുന്നതായും ഹരിയാന വിനതാ കമീഷന്‍ അംഗം സോണിയ അഗര്‍വാള്‍ പറഞ്ഞു.
Post Your Comments