മറ്റൊന്നിനും ചെയ്യാൻ സാധിക്കാത്ത പല അത്ഭുതങ്ങളും ചെയ്യാൻ വാസ്‌ലിൻ എന്ന പെട്രോളിയം ജെല്ലിക്ക് കഴിയും. കൺപീലികളിലും പുരികങ്ങളിലും രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് വാസ്‌ലിൻ പുരട്ടുന്നതിലൂടെ കട്ടിയുള്ള പുരികവും കൺപീലികളും നിങ്ങൾക്ക് സ്വന്തമാക്കാം. കാലുകളിൽ സ്ഥിരമായി പെട്രോളിയം ജെല്ലി പുരട്ടുന്നതും നല്ലതാണ്. കാലുകൾ കൂടുതൽ തിളങ്ങാൻ ഇത് സഹായിക്കും.
പെർഫ്യൂമുകളുടെ സുഗന്ധം ദീർഘനേരം നിലനിർത്താനും വാസ്‌ലിൻ ഉപയോഗിക്കുന്നത് നല്ലതാണ്. പെർഫ്യൂം അടിക്കുന്നതിന് മുൻപ് ആ ഭാഗത്ത് കുറച്ച് ജെല്ലി പുരട്ടുക. ഇത് തീർച്ചയായും സുഗന്ധം ദീഘനേരം നിലനിൽക്കാൻ സഹായിക്കും. തലമുടിയുടെ അറ്റം പിളരുന്നത് തടയാനും വാസ്‌ലിൻ ഉത്തമമാണ്. നിങ്ങളുടെ വിരൽ തുമ്പുകൾ വാസ്‌ലിനിൽ മുക്കിയ ശേഷം അത് നിങ്ങളുടെ തലമുടിയുടെ അറ്റത്ത് പുരട്ടുക. എന്നാൽ അളവ് കൂടാതിരിക്കാൻ ശ്രദ്ധിക്കണം.
നിങ്ങൾ ഉപയോഗിക്കുന്ന ബോഡി ലോഷൻ തീരാറായെങ്കിലും അത് കുറച്ച് ദിവസം കൂടി ഉപയോഗിക്കാൻ ഒരു വിദ്യയുണ്ട്. കുറച്ച് പെട്രോളിയം ജെല്ലി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക, അല്പം ബേബി ക്രീമും കൂടി ചേർത്താൽ ചർമ്മത്തിന്റെ മൃദുലത പതിവിലും വർദ്ധിപ്പിക്കാവുന്നതാണ്.
Post Your Comments