ത്രിപുര: പട്ടിണി കാരണം യുവാവ് തന്റെ എട്ടു മാസം പ്രായമുള്ള മകളെ വിറ്റു. സംഭവം വിവാദമായിരിക്കുകയാണ്. പടിഞ്ഞാറൻ മഹാരാമിപൂരിലെ ഗോത്രവിഭാഗക്കാർ അധിവസിക്കുന്ന ശരത് ചന്ദ്ര വില്ലേജിലാണ് സംഭവം. ദിവസങ്ങളായി പട്ടിണിയിലായിരുന്ന താൻ ഒരു നേരത്തെ ആഹാരം ഉണ്ടാക്കാനാണ് മകളെ വിട്ടതെന്നാണ് യുവാവിന്റെ വാദം.. ഗോത്ര വിഭാഗക്കാരനായ ദേവവർമ്മ എന്ന യുവാവാണ് മകളെ വിറ്റത്.
സ്വന്തമായി വീടില്ലാത്ത താനും കുടുംബവും ജീവിക്കുന്നത് മുളംതണ്ട് വിറ്റാണെന്നാണ് യുവാവ് പറയുന്നു. മിക്കപ്പോഴും വരുമാനമില്ലാതെ പട്ടിണിയിലാണ്. സർക്കാർ അനുവദിച്ച റേഷൻ കാർഡ് എ പി എൽ വിഭാഗത്തിന്റേതുമാണ്. ഇതോടെ റേഷൻ ആനുകൂല്യവും തനിക്കു കിട്ടുന്നില്ല. പലതവണ അധികാരികളെ റേഷൻ കാർഡ് ബിപിഎൽ ആക്കാൻ സമീപിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്നും ദേവ വർമ്മ ആരോപിക്കുന്നു.
ആറു പേരടങ്ങുന്ന തന്റെ കുടുംബത്തിന് യാതൊരു ആനുകൂല്യവും ഇല്ലെന്നും കക്കൂസ് പോലുമില്ലെന്നും ദേവവർമ്മ പറയുന്നു. ഗോത്ര വിഭാഗത്തിന്റെ വികസനത്തിനായി നിരവധി ആനുകൂല്യങ്ങൾ കേന്ദ്ര സർക്കാർ നൽകുന്നുണ്ടെങ്കിലും അതൊന്നും യഥാവിധി ഇവരിൽ എത്തുന്നില്ലെന്നാണ് ആരോപണം. ത്രിപുരയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ ശിശു വിൽപ്പനയാണ് ഇത്.
Post Your Comments