Latest NewsNewsIndia

പതിനാറുകാരന്‍ അഞ്ചുവയസുകാരിയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി

ചണ്ഡിഗഡ്​: പതിനാറുകാരന്‍ അഞ്ചുവയസുകാരിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. ഹരിയാനയില്‍ 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതി കുട്ടിയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി വാട്ടര്‍ കൂളറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തില്‍ പ്ലസ്​ വണ്‍ വിദ്യാര്‍ഥിയായ പ്രതിയെ പൊലീസ്​ പിടികൂടി. ​

ബുധനാഴ്​ച വൈകിട്ട്​ വീടിനു പ​ുറത്തുകളിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌​ പ്രതി കൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന്​ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മണിക്കൂറുകള്‍ക്ക്​ ശേഷം 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട്​ അയല്‍വാസിയുടെ വീട്ടിലേക്ക്​ ഫോണ്‍ വിളിയെത്തി. തുടര്‍ന്ന്​ കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവി​​​െന്‍റ കടയിലെ ജോലിക്കാര​​​െന്‍റ ഭാര്യാ സഹോദരാണ്​ പ്രതി.

കുടുംബാംഗങ്ങളെല്ലാം സ്വദേശമായ ഉത്തര്‍പ്രദേശിലേക്ക്​ പോയ ദിവസമാണ്​ കൗമാരക്കാരന്‍ കൃത്യം നടത്തിയത്​. പൊലീസ്​ വിവരം അറിഞ്ഞെന്ന്​ മനസിലാക്കിയ പ്രതി പെണ്‍കുട്ടിയെ വെള്ളടാങ്കില്‍ മുക്കി കൊല്ലുകയായിരുന്നു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച്‌​ നടത്തിയ തെരച്ചിലിലാണ്​ പൊലീസ്​ പ്രതിയെ പിടികൂടിയത്​. വ്യാഴാഴ്​ച പുലര്‍ച്ചെ ഒരു മണിയോടെയാണ്​ പൊലീസ്​ പ്രതിയെ പിടികൂടിയത്​. പെ​െട്ടന്ന്​ പണമുണ്ടാക്കുന്നതിനാണ്​ തട്ടികൊണ്ടുപോകാന്‍ പദ്ധതിയി​െട്ടന്നും ​കുട്ടി ബഹളംവെച്ചപ്പോള്‍ പൊലീസ്​ എത്തുമെന്ന്​ പേടിച്ച്‌​ കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രതി മൊഴി നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button