KeralaLatest NewsNews

തമിഴ്‌നാടിനും ലക്ഷദ്വീപിനുമെല്ലാം ഇതേ മുന്നറിയിപ്പാണ് ലഭിച്ചത് : സർക്കാരിന്റെ കടമ ഇതല്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് മുന്നറിയിപ്പ് സര്‍ക്കാര്‍ ഫയിലില്‍ കെട്ടിവെച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തല. അപകടത്തിനു ശേഷം ധനസഹായം പ്രഖ്യാപിക്കലല്ല സർക്കാരിന്റെ കടമ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. തുടര്‍ച്ചയായി മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ ഉണര്‍ന്ന പ്രവര്‍ത്തിക്കാത്തതു മൂലമാണ ഓഖി ചുഴലിക്കാറ്റില്‍ കേരളത്തില്‍ ഇത്രയേറെ ജീവനുകള്‍ നഷ്ടപ്പെട്ടതെന്നും ചെന്നിത്തല ആരോപിച്ചു.

തമിഴ്നാടിനും ലക്ഷദ്വീപിനുമെല്ലാം ഇതേ മുന്നറിയിപ്പാണ് ലഭിച്ചത്. അവർ വേണ്ട മുൻകരുതലുകൾ എടുത്തു. തമിഴനാടു തലേന്ന്‍  തന്നെ തീരപ്രദേശത്തെ സകൂളുകള്‍ക്ക് അവധി നല്‍കി. കന്യാകുമാരിയില്‍ രണ്ടു ബോട്ടുകള്‍ മാത്രമാണ് കടലിലുണ്ടായിരുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. അവർ 29 നു തന്നെ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് മൈക്ക് വെച്ച് കെട്ടി അനൗൺസ് ചെയ്തിരുന്നു. നമ്മൾ ഇവിടെ ചുഴലിക്കാറ്റ് അടിച്ച ശേഷമാണു സ്‌കൂളുൾക്കു പോലും അവധി കൊടുത്തത്.

ഏറ്റവും കൂടുതല്‍ നാശനഷടമുണ്ടാക്കിയത് ലക്ഷദ്വീപിലാണ്. 500ലേറെ വീടുകള്‍ നശിച്ചു. എന്നാല്‍ അവിടെ ഒരു മനുഷ്യജീവന്‍ പോലും നഷടമായിട്ടില്ല. എല്ലാവര്‍ക്കും ഒരേ മുന്നറിയിപ്പ് തന്നെയാണ് നല്‍കുന്നതെന്നും മുന്നറിയിപ്പ് വായിച്ചു മനസ്സിലാക്കാത്തത് ആരുടെ കുറ്റമാണെന്നും ചെന്നിത്തല ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button