![](/wp-content/uploads/2017/12/AMEZ.jpg)
കാലിഫോര്‍ണിയ•പ്രശസ്ത പോണ് താരം ആഗസ്റ്റ് അമെസിനെ മരിച്ച നിലയില്‍ കണ്ടെത്തി. 23 കാരിയായ കനേഡിയന്‍ താരം കാലിഫോര്‍ണിയയിലെ കമരില്ലോയില് വച്ചാണ് മരിച്ചത്. ഭര്‍ത്താവ് കെവിന് മൂര്‍ ആണ് മരണം സ്ഥിരീകരിച്ചത്.
എനിക്ക് അറിയാവുന്ന ഏറ്റവും നല്ല വ്യക്തിയായിരുന്നു അവളെന്നും തന്റെ ലോകത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കിയ അവള് ഇപ്പോള്‍ തന്നോടൊപ്പമില്ലെന്നും മൂര്‍ പറഞ്ഞു.
ഈ ബുദ്ധിമുട്ടുള്ള സമയത്തിൽ ഇതൊരു സ്വകാര്യ കുടുംബ വിഷയമായി വിട്ടുതരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
4 വര്‍ഷം മുന്‍പ് അശ്ലീല ചിത്ര രംഗത്തെത്തിയ അമെസ് 270 ലേറെ പോണ് ചിത്രങ്ങളില്‍ അഭിനയിചിട്ടുണ്ട്. രണ്ട് തവണ എ.വി.എന്‍ (അഡല്‍റ്റ് വീഡിയോ ന്യൂസ്) അവാര്‍ഡും നേടിയിട്ടുണ്ട്.
മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല.അന്വേഷണം നടക്കുകയാണ്. എന്നാല്‍ മരണത്തിന് പിന്നില്‍ എന്തെങ്കിലും അസ്വഭാവികതയുണ്ടെന്ന് കരുതിന്നില്ലെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, അമെസ് അടുത്തിടെ നടത്തിയ ചില ട്വീറ്റുകള്‍ വ്യാപകമായ പരിഹാസത്തിനും ട്രോളുകള്‍ക്കും ഇടയാക്കിയിരുന്നു. ഗേ ചിത്രങ്ങളില്‍ അഭിനയിച്ചവര്‍ക്കൊപ്പം അഭിനയിക്കാന്‍ തയ്യാറല്ലെന്നായിരുന്നു ട്വീറ്റുകള്‍. സോഷ്യല്‍ മീഡിയ/ സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് അമെസ് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് സുഹൃത്തുക്കളെ ഉദ്ധരിച്ച് ‘ഹോളിവുഡ് ലൈഫ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments