കോഴിക്കോട്: പ്രവർത്തനം അവസാനിപ്പിച്ച പാസ്പോര്‍ട്ട് ഓഫീസ് വീണ്ടും തുറക്കാന്‍ ഉത്തരവ്. കോഴിക്കോട് ഓഫീസുമായി ലയിപ്പിച്ച മലപ്പുറം റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറന്ന് പ്രവർത്തിക്കാനും ഇതുവരെ പ്രവര്‍ത്തിച്ചിടത്ത് തന്നെ തുടര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നു. കൂടാതെ ഒരു മാസത്തേക്ക് കൂടി കെട്ടിട ഉടമയുമായുള്ള കരാര്‍ തുടരാനും ഉത്തരവില്‍ പറയുന്നു.
കോഴിക്കോട് റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസുമായി ലയിപ്പിക്കുന്നതിന്റെ ഭാഗമായി നവംബര്‍ പതിനേഴോട് കൂടി മലപ്പുറം പാസ്പോര്‍ട്ട് ഓഫീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വിദേശകാര്യ മന്ത്രാലയം പുതിയ ഉത്തരവുമായി രംഗത്തെത്തിയത്. കൂടാതെ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഹൈക്കോടതിയില്‍ ഓഫീസ് മാറ്റത്തിനെതിരേ പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരുന്നു.
Post Your Comments