Latest NewsIndiaNews

ഓണ്‍ലൈന്‍ വഴിയുള്ള ലൈംഗിക പീഡനം : കണക്കുകള്‍ പുറത്തുവന്നു

ന്യൂഡല്‍ഹി : ഓണ്‍ലൈനില്‍ സന്ദര്‍ശനം നടത്തുന്ന കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളില്‍ മൂന്നിലൊന്ന് ഭാഗം ലൈംഗിക പീഡനത്തിനിരയാകുന്നുവെന്ന് ചൈല്‍ഡ്‌നെറ്റ് റിപ്പോര്‍ട്ട്. പീഡനത്തിനിരയാകുന്ന 13-17 വയസ് പ്രായമുള്ളവരില്‍ 31 ശതമാനം പെണ്‍കുട്ടികളാണ്. എന്നാല്‍ 11 ശതമാനം ആണ്‍കുട്ടികളും ഓണ്‍ലൈന്‍ ലൈംഗിക പീഡനത്തിനിരയാകുന്നു.

1,559 കൗമാരപ്രായക്കാരില്‍ നടത്തിയ അന്വേഷണത്തില്‍ പത്തില്‍ ഒരാള്‍ ബലാത്സംഗം ഉള്‍പ്പെടെയുള്ള ലൈംഗികാതിക്രമ ഭീഷണികള്‍ക്ക് ഇരയാകുന്നുവെന്ന് കണ്ടെത്തി. റിപ്പോര്‍ട്ടിലെ മറ്റ് കണ്ടെത്തലുകള്‍ ഇവയാണ്:

26 ശതമാനം പെണ്‍കുട്ടികളും അവരുടെ ലൈംഗിക പെരുമാറ്റത്തെക്കുറിച്ച് ഓണ്‍ലൈന്‍ കിംവദന്തികള്‍ക്ക് ഇരയായിട്ടുണ്ട്.

കാമുകന്‍മാര്‍ നഗ്‌നചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ ആവശ്യപ്പെടാറുണ്ടെന്ന് 12 ശതമാനം പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി.

33 ശതമാനം പെണ്‍കുട്ടികളും 14 ശതമാനം ആണ്‍കുട്ടികളും ഓണ്‍ലൈനില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളില്‍ ലൈംഗിക അഭിപ്രായം രേഖപ്പെടുത്തുന്നു.

മറ്റൊരാളുടെ ലൈംഗിക ചെയ്തികള്‍ രഹസ്യമായി പകര്‍ത്തി ഓണ്‍ലൈനില്‍ പങ്കുവെക്കുന്നതിനെ കുറിച്ചുള്ള ഭീതിയാണ് 23 ശതമാനം പേര്‍ പങ്കുവെച്ചത്.

പ്രതികാരം ചെയ്യാനായി, സമ്മതമില്ലാതെ അശ്ലീല ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നവരും വര്‍ധിച്ചിട്ടുണ്ട്.

ഓണ്‍ലൈനിലെ മൂന്നിലൊന്ന് (31%) പേരും വ്യക്തമായ വയസ് നല്‍കാറില്ല. ലൈംഗിക ചിത്രങ്ങള്‍, അഭിപ്രായങ്ങള്‍ അല്ലെങ്കില്‍ സന്ദേശങ്ങള്‍ പങ്കുവയ്ക്കാന്‍ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിക്കുന്നവരും കുറവല്ല.

പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ വ്യാപകമായി നടക്കുന്നത് വാട്‌സാപ്പ്, സ്‌നാപ്ചാറ്റ്, ഫെയ്‌സ്ബുക്ക് വഴിയാണ്. ഡിജിറ്റല്‍ ടെക്‌നോളജി ചെറുപ്പക്കാരുടെ ജീവിതത്തില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. പക്ഷേ, പുതിയ തരത്തിലുള്ള ലൈംഗിക പീഡനത്തിന്റെ കേന്ദ്രങ്ങളായി മാറുകയാണ് സോഷ്യല്‍മീഡിയ നെറ്റ്വര്‍ക്കുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button