KeralaLatest NewsNews

ഓഖി ദുരന്തം; സര്‍വകക്ഷിയോഗം നാളെ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള സര്‍വകക്ഷിയോഗം നാളെ വൈകിട്ട് മൂന്ന് മണിക്ക് നടക്കും. രാഷ്ട്രീയകക്ഷി പ്രതിനിധികളെ കൂടാതെ മത്സ്യത്തൊഴിലാളി നേതാക്കളും ബന്ധപ്പെട്ട ഇടവകകളുടെ സഭാനേതൃത്വവും യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് യോഗം നടക്കുക. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തന ഏകോപനത്തിലും കണക്കെടുപ്പിലും വീഴ്ചയുണ്ടായെന്ന് ലത്തീന്‍ അതിരൂപതയുടെയും മറ്റും വിമര്‍ശിച്ചിരുന്നു. അതിന്റെ കൂടി പശ്ചാത്തലത്തിലാണ് സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഓഖി ദുരന്തത്തില്‍പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചത്. യോഗത്തില്‍ ദുരന്ത നിവാരണ അതോറിറ്റി പുനഃസംഘടനയും ചര്‍ച്ച ചെയ്യും. മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് ഏതു രീതിയില്‍ നടപ്പാക്കാമെന്ന് യോഗത്തില്‍ ചര്‍ച്ചയാകും.

കൂടാതെ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായവര്‍ക്ക് എത്തരത്തില്‍ സഹായം ലഭ്യമാക്കാമെന്നും അതിന്റെ നടപടികള്‍ എങ്ങനെ വേഗത്തില്‍ പൂര്‍ത്തിയാക്കാമെന്നും യോഗത്തില്‍ ചര്‍ച്ചയാകും. നിലവില്‍ കടലില്‍ കാണാതായാല്‍ ഏഴുവര്‍ഷം കഴിഞ്ഞാല്‍ മാത്രമേ അവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകൂ. എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ മറികടന്ന് ഇപ്പോള്‍ ദുരന്തത്തില്‍ പെട്ടവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികളിലേക്ക് പോകാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button