സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദി തരംതാഴ്ന്നവനും സംസ്കാരമില്ലാത്തവനുമെന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ പ്രസ്താവനക്ക് മറുപടിയുമായി മോദി. ”തരംതാഴ്ന്നവനെന്ന് അവഹേളിക്കാനുള്ള അവരുടെ മനസ്ഥിതിയെ അഭിനന്ദിക്കുന്നു. നിങ്ങള്‍ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും എന്നെ കണ്ടിട്ടുണ്ട്. ഞാന്‍ എന്തെങ്കിലും നാണംകെട്ട കാര്യങ്ങള്‍ ചെയ്തിട്ടുണ്ടോ? ഇല്ലെങ്കില്‍ അവര്‍ എന്തിനാണ് എന്നെ തരംതാഴ്ന്നവനെന്ന് വിളിക്കുന്നത്”- പ്രധാനമന്ത്രി ചോദിച്ചു.
മോദി സംസ്കാരമില്ലാത്ത തരംതാഴ്ന്ന വ്യക്തിയാണെന്നും വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നയാളാണെന്നുമായിരുന്നു മണിശങ്കര്‍ അയ്യരുടെ പ്രസ്താവന. ”അവര്‍ തന്നെ തരംതാഴ്ന്നവനെന്ന് വിളിക്കുന്നു. എന്നാല്‍ നമ്മള് അതിനോട് പ്രതികരിക്കുന്നില്ല. അത്തരമൊരു മനസ്ഥിതി ഞങ്ങള്‍ക്കില്ല. ഡിസംബര്‍ ഒമ്ബതിനും 14 നും നടക്കുന്ന വോെട്ടടുപ്പിലൂടെ കോണ്‍ഗ്രസുകാരോട് ഇതിന് ഞങ്ങള്‍ മറുപടി പറയും”- മോദി സൂറത്തില്‍ പറഞ്ഞു.
സൂറത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, മണിശങ്കര്‍ അയ്യരുടെ പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും രംഗത്തെത്തി. നമ്മുടെ പ്രധാനമന്ത്രിയെ തരംതാഴ്ന്നവനെന്നാണ് അയ്യര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ പ്രധാനമന്ത്രി മോദി ഇന്ത്യയുടെ അഭിമാനമാണെന്നും രവിശങ്കര്‍ പ്രതികരിച്ചു.
Post Your Comments