രാജസ്ഥാന്: ലൗജിഹാദ് ആരോപിച്ച് രാജസ്ഥാനില്‍ മുസ്ലിം യുവാവിനെ തീയിട്ടു കൊന്നു. രാജസ്ഥാനിലെ രജ്സമന്ദ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പശ്ചിമബംഗാളിലെ മാല്‍ദ ജില്ലയില്‍ നിന്നുള്ള മുഹമ്മദ് അഫ്റാസുല്‍ എന്ന യുവാവിനെ ശംഭുലാല്‍ രെഗാര് എന്നയാള്‍ മര്‍ദ്ദിക്കുകയും പിന്നീട് തീ കൊളുത്തി കത്തിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
രാജസ്ഥാനില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുകയായിരുന്നു മുഹമ്മദ് അഫ്റാസുല്‍. ഇയാളുടെ കുടുംബവും കൂടെയുണ്ട്. അഫ്റാസിനെ മര്‍ദ്ദിക്കുന്നതായി ദൃശ്യങ്ങളില്‍ കണ്ട ശംഭുലാല്‍ രെഗാര് എന്നയാളെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ശംഭുലാലിന്റെ സുഹൃത്താണ് വീഡിയോ എടുത്തത്.
ജോലിയുണ്ടെന്ന് പറഞ്ഞാണ് ശംഭുലാല്‍ അഫ്റാസിനെ കൊണ്ടു പോയത്. പിന്നീട് ശംഭുലാല്‍ ഇയാളെ മഴുകൊണ്ട് മര്‍ദ്ദിക്കുകയും പിന്നീട് തീയിടുകയുമായിരുന്നു. തന്നെ ഒന്നും ചെയ്യല്ലേ എന്ന് അഫ്റാസ് കേണപേക്ഷിക്കുന്നതും സഹായത്തിനായി കരയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ശംഭുലാലിന്റെ സഹോദരിയുമായി പ്രണയബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കൊലപാതകത്തിന്റെ കാരണമെന്താണെന്നറിയില്ലെന്നാണ് പൊലിസ് നല്കുന്ന വിശദീകരണം.
Post Your Comments