Latest NewsIndiaInternational

ജാ​ലി​യ​ന്‍ വാ​ലാ​ബാ​ഗ് കൂ​ട്ട​ക്കൊ​ല​; ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന നി​ല​യി​ല്‍ ബ്രി​ട്ടീ​ഷ് സ​ര്‍​ക്കാ​ര്‍ മാ​പ്പു​പ​റ​യണം ; ലണ്ടൻ മേയർ

അ​മൃ​ത്സ​ര്‍: ജാ​ലി​യ​ന്‍ വാ​ലാ​ബാ​ഗ് കൂ​ട്ട​ക്കൊ​ല ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന നി​ല​യി​ല്‍ ബ്രി​ട്ടീ​ഷ് സ​ര്‍​ക്കാ​ര്‍ മാ​പ്പു​പ​റ​യണമെന്ന് ലണ്ടൻ മേയർ സാ​ദി​ക് ഖാ​ന്‍. ചൊ​വ്വാ​ഴ്ച അ​മൃ​ത്സ​ര്‍ സ​ന്ദ​ര്‍​ശി​ച്ച മേയർ സ​ന്ദ​ര്‍​ശ​ക ബു​ക്കി​ലാ​ണ് ഇക്കാര്യം കു​റി​ച്ചി​ട്ട​ത്. കൂ​ട്ട​ക്കൊ​ല​യി​ല്‍ മ​ര​ണ​മ​ട​ഞ്ഞ​വ​ര്‍​ക്ക് അ​ദ്ദേ​ഹം ഈ അവസരത്തിൽ ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു.

ആദ്യമായാണ് ഒരു ലണ്ടന്‍ മേയര്‍ ഇന്ത്യ സന്ദര്‍ശിച്ചത്. എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യും ഫി​ലി​പ് രാ​ജ​കു​മാ​ര​നും 1997ല്‍ ജാ​ലി​യ​ന്‍​വാ​ലാ​ബാ​ഗ് സ്മൃ​തി​മ​ണ്ഡ​പം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ‘ദു:​ഖ​ക​ര​മാ​യ സം​ഭ​വം’ എ​ന്നാ​ണ് എ​ലി​സ​ബ​ത്ത് രാ​ജ്ഞി കൂ​ട്ട​ക്കൊ​ല​യെ കു​റി​ച്ച്‌ അന്ന് പറഞ്ഞത്. 2013ല്‍ മു​ന്‍ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഡേ​വി​ഡ് കാ​മ​റൂൺ ഇ​ന്ത്യ സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ ജാ​ലി​യ​ന്‍ വാ​ലാ​ബാ​ഗ് സ​ന്ദ​ര്‍​ശി​ക്കു​ക​യും ദു​ര​ന്ത​ത്തി​ല്‍ അ​നു​ശോ​ചി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ബ്രി​ട്ടീ​ഷ് ഇ​ന്ത്യാ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും അ​പ​മാ​ന​ക​ര​മാ​യ സം​ഭ​വ​മാ​യി​രു​ന്നു എന്നാണ് കാ​മ​റൂണ്‍ ജാ​ലി​യ​ന്‍​വാ​ലാ​ബാ​ഗ് കൂ​ട്ട​ക്കൊ​ല​യെ കുറിച്ച് പറഞ്ഞത്.

1919 ഏ​പ്രി​ല്‍ 19നാണ്  ജാ​ലി​യ​ന്‍ വാ​ലാ​ബാ​ഗിൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​പ​രാ​ധി​ക​ളും നി​രാ​യു​ധ​രു​മാ​യ ആ​ള്‍​ക്കൂ​ട്ട​ത്തി​നു​നേ​രെ ബ്രി​ട്ടീ​ഷ് പ​ട്ടാ​ളം വെടിയുതിർത്തത്. ബ്രി​ട്ടീ​ഷ് സ​ര്‍​ക്കാ​ര്‍ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​പ്ര​കാ​രം കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 379 ആ​ണ്. എ​ന്നാ​ല്‍ ആ​യി​ര​ത്തോ​ളം പേ​ര്‍ മ​രി​ച്ചെ​ന്നാ​ണ് കരുതപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button