ന്യൂഡല്‍ഹി: രാമജന്മഭൂമി – ബാബറി മസ്ജിദ് കേസ് പരിഗണിക്കുന്നതിനിടെ കഴിഞ്ഞ ദിവസം മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, രാജീവ് ധവാന്‍, ദുഷ്യന്ത് ദവെ എന്നിവര്‍ കോടതിയില്‍ ഒച്ചവെച്ച് സംസാരിക്കുകയും ഇറങ്ങിപ്പോകുമെന്ന് ഭീഷണി മുഴക്കുകയും ചെയ്‌തതിന്റെ പശ്ചാത്തലത്തിൽ വിമർശനവുമായി സുപ്രീംകോടതി.
ഇന്നലെ കോടതിയില്‍ സംഭവിച്ചത് ലജ്ജാകരമാണ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടേ കുറച്ച് മുതിര്‍ന്ന അഭിഭാഷകര്‍, അവര്‍ക്ക് കോടതിയില്‍ ശബ്ദമുയര്‍ത്താമെന്ന് ധരിച്ച് വെച്ചിരിക്കുകയാണ്. കോടതിയില്‍ ശബ്ദമുയര്‍ത്തുന്നത് ക്ഷമിക്കാനാകില്ല. ഒച്ചവെക്കുന്നത് നിങ്ങളുടെ പോരായ്മയും കഴിവില്ലായ്മയുമാണ് കാണിക്കുന്നതെന്നും കോടതി വ്യക്തമാക്കി. പേര് പറയാതെയാണ് കോടതി അഭിഭാഷകരെ വിമർശിച്ചത്.
Post Your Comments