ന്യൂഡല്‍ഹി: സ്വന്തമായി കാറുള്ളവര്‍ക്ക് ഇനി മുതല്‍ പാചകവാതകത്തിനു സബ്‌സിഡി കിട്ടിയേക്കില്ല. കാര്‍ ഉടമകളുടെ പേരിലുള്ള എല്‍.പി.ജി. സബ്‌സിഡി ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടെന്നാണ് ഒരു ദേശീയ ബിസിനസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പൈലറ്റ് പദ്ധതി എന്ന നിലയില്‍ ചില ജില്ലകളില്‍ ഇതു നടപ്പാക്കാനായി തദ്ദേശീയ ആര്‍.ടി. ഓഫീസുകളില്‍നിന്ന് കാറുകളുടെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണു സര്‍ക്കാര്‍.
ഒന്നിലധികം കാറുകള്‍ ഉള്ളവര്‍ വരെ എല്‍.പി.ജി. സബ്‌സിഡി കൈക്കലാക്കുന്നുണ്ടെന്നും ഇവരെ ഒഴിവാക്കുക വഴി നല്ലൊരു തുക ലാഭിക്കാമെന്നുമെന്നാണു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
കഴിഞ്ഞവര്‍ഷം പത്തുലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷികവരുമാനമുള്ളവരെ എല്‍.പി.ജി. സബ്‌സിഡി പട്ടികയില്‍നിന്നു ഒഴിവാക്കിയിരുന്നു. ബാങ്കുകള്‍ വഴി സബ്‌സിഡി നേരിട്ട് നല്‍കാന്‍ തുടങ്ങിയതോടെ 3.6 കോടി വ്യാജ എല്‍.പി.ജി. കണക്ഷനുകള്‍ റദ്ദാക്കി 30,000 കോടിയിലേറെ രൂപ കേന്ദ്രസര്‍ക്കാരിനു ലാഭിക്കാനായിട്ടുണ്ട്.
Post Your Comments