Latest NewsKeralaNews

വിരണ്ടോടിയ പോത്ത് ബൈക്കിലിടിച്ചു, ബൈക്കില്‍ നിന്നും മറിഞ്ഞ് വീണ യുവ ഡോക്ടറുടെ ദേഹത്ത് കാര്‍ കയറി ദാരുണാന്ത്യം

കോഴിക്കോട്: പന്തീരങ്കാവ് ബൈപാസിലുണ്ടായ റോഡപകടത്തില്‍ യുവഡോക്ടര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ ഹൗസ്സര്‍ജന്‍ ഹര്‍ഷാദ് അഹമ്മദ് (24) ആണ് മരിച്ചത്. പന്തീരങ്കാവ് ചമ്പയില്‍ പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം നടന്നത്. ദേശീയ പാതയിലൂടെ നടത്തിച്ച് കൊണ്ടുപോകുകയായിരുന്ന പൊത്ത് വിരണ്ട് ഓടി ഹര്‍ഷാദ് അഹമ്മദ് സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഹര്‍ഷാദിന്റെ ദേഹത്ത് എതിരേ വന്ന ഇന്നോവ കാര്‍ കയറിയിറങ്ങുകയായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button