
തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എയോട് വിശദീകരണം തേടി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ . നിയമസഭയുടെ പരിസ്ഥിതി സമിതി അംഗമായി തുടരുന്നത് സംബന്ധിച്ചാണ് അദ്ദേഹത്തോട് വിശദീകരണം തേടിയത്. കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍ നല്‍കിയ പരാതിയിലാണ് സ്പീക്കറുടെ നടപടി. നിയമം ലംഘിച്ച് പുഴയുടെ ഒഴുക്ക് തടഞ്ഞു, അധികം ഭൂമി കൈവശം വെച്ചു എന്നീ പരാതികളാണ് അന്‍വറിനെതിരെ ഉയര്‍ന്നിരിക്കുന്നത്.
Post Your Comments