കാസര്‍കോട്: വിവാഹവീട്ടില്‍ നിന്നു മൊബൈല്‍ ഫോണ്‍ മോഷണ പോയ സംഭവത്തിലെ പ്രതിയെ കണ്ടു പോലീസും നാട്ടുകാരും ഞെട്ടി. ചെങ്കള ജുമാമസ്ജീദ് റോഡിലെ കെ അബ്ദുല്ലക്കുഞ്ഞിയുടെ മകന്‍ കൂട്ടച്ചാല്‍ ഹൗസില്‍ അബ്ദള്‍ഖാദറിന്റെ ഫോണാണ് മോഷണം പോയത്. സാംംസാങ്ങിന്റെ വില കൂടിയ ഫോണ്‍ മോഷണം പോയതിനെ തുടര്‍ന്ന് വിവരം അബ്ദള്‍ഖാദര്‍ പോലീസിനെ അറിയിച്ചു. വിവാഹവീട്ടില്‍ നിന്നും കളവ് പോയ ഫോണ്‍ കണ്ടെത്താനായി പോലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. അവസാനം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയെ പിടികൂടി. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ 12 കാരനായ മോഷ്ടാവിനെ കണ്ടു പോലീസും നാട്ടുകാരും ഞെട്ടി.
Post Your Comments