ഗുജറാത്ത്: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണത്തെ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. ഗുജറാത്തിലെ ധന്ധുകയിൽ തിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ കുറിച്ച് അല്പം പോലും ചിന്തയില്ലാത്തവരാണ് കോൺഗ്രസുകാരെന്നും അല്ലെങ്കിൽ അയോദ്ധ്യ പ്രശ്നം പോലൊരു കാര്യത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തുമോ എന്നും മോദി ചോദിച്ചു. കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബൽ ഇന്നലെ സുപ്രീം കോടതിയിൽ ബാബറി മസ്‌ജിദ് സംബന്ധിച്ച് വാദിച്ചപ്പോൾ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ അയോദ്ധ്യ കേസ് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ ആവശ്യപ്പെടുന്നതെന്നും പ്രധാനമന്ത്രി ചോദിക്കുകയുണ്ടായി.
Post Your Comments