വരാനിരിക്കുന്ന വലിയ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പുമായി
യു എൻ. അനിയന്ത്രിതമായ രാസവസ്തു പ്രയോഗം മറുമരുന്നില്ലാത്ത ആരോഗ്യപ്രശ്നങ്ങൾ മനുഷ്യർക്കിടയിൽ പരത്തുവാനുള്ള സാധ്യത വിദൂരമല്ല എന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ എൻവയോൺമെന്റ് അസംബ്ലിയുടെ മുന്നറിയിപ്പ് .വെള്ളത്തിലും മണ്ണിലും ചേരുന്ന രാസവസ്തുക്കളിലെ അണുക്കൾ പുതിയ വർഗത്തിന് രൂപം നൽകുന്നതിലൂടെ പുതിയ രോഗങ്ങങ്ങൾ ഉണ്ടാകുമെന്നും ഇവ ഭേദമാക്കാൻ നിലവിലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നതു ഫലപ്രദമല്ലെന്നും ഐക്യരാഷ്ട്ര സംഘടന പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
2014ലെ റിപ്പോർട്ടില്‍, 2050ൽ ഒരു വർഷം 10 മില്യൺ ജനങ്ങൾ ‘മരുന്നു പ്രതിരോധ അണുബാധ’ മൂലം കൊല്ലപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നു മുന്നറിയിപ്പു നൽകിയിരുന്നു. ഹൃദ്രോഗവും അർബുദവും മൂലം ആളുകള്‍ മരിക്കുന്നതിലും അധികമാവും ഇതെന്നാണു റിപ്പോർട്ടിൽ പറയുന്നത്.ഒരു മരുന്നിന്റെ അമിത ഉപയോഗമോ തെറ്റായ ഉപയോഗമോ ബാക്ടീരിയയെ ആ മരുന്നിനോടു പ്രതിരോധം തീർക്കാൻ പ്രാപ്തമാക്കി മാറ്റിയേക്കാം. എന്നാൽ പുതിയ റിപ്പോർട്ടിൽ ആ ആശങ്കകൾ കുറച്ചുകൂടി ശക്തമായതായി കാണിക്കുന്നു .
Post Your Comments