ഒടുവിൽ ഓഖി ഗുജറാത്ത് തീരത്തേക്ക് .എന്നാൽ ഗുജറാത്ത് തീരത്തെത്തുന്നതോടെ ഓഖിയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. എങ്കിലും ദക്ഷിണ ഗുജറാത്ത് അതീവ ജാഗ്രതയിലാണ് .തീരദേശ സംരക്ഷണ സേനക്കൊപ്പം ദേശീയ ദുരന്തനിവാരണ സേനയെയും പ്രദേശത്ത് എത്തിച്ചേർന്നിട്ടുണ്ട് .വ്യോമ -നാവികസേനകളും ബിഎസ്എഫും ഏതു സാഹചര്യവും നേരിടാൻ തയാറായി രംഗത്തുണ്ട്. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ സൂറത്ത് വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ നേരത്തെ റദ്ദാക്കിയിരുന്നു.സൂറത്ത്, വൽസാഡ്, നവസാരി, ഭാവ്നഗർ, അംറേലി തുടങ്ങിയ പ്രദേശങ്ങളിൽ മഴ തുടരുകയാണ്.
Post Your Comments