ശക്തമായ നിലപാടുകളുമായി ആദായനികുതി വകുപ്പ് .സ്രോതസ് വെളിപ്പെടുത്താത്ത ബിനാമി ഇടപാടുകൾ ഉൾപ്പെടെയുള്ളവ കണ്ടെത്തി സർക്കാരിലേക്ക് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾക്ക് ഒരുങ്ങുകയാണ് ആദായനികുതി വകുപ്പ്.
കൂടുതൽ തുക ഉൾപ്പെടുന്ന കേസുകളിൽ ആദ്യം നോട്ടീസ് നൽകാനാണ് തീരുമാനം .ഇതിനുളിൽ ഇരുപത്തിലേറെപ്പേർക്ക് നോട്ടീസ് നൽകി കഴിഞ്ഞതായാണ് വിവരം .വീട് ,സ്ഥലം ,സ്വർണം തുടങ്ങയവയുടെ ഇടപാടുകൾ നടത്തിയവർക്കെതിരെയാണ് ഇത്തരം നടപടികൾ.നോട്ടീസ് കൈപ്പറ്റുന്നവർ ഹാജരായി സ്രോതസ് കാണിക്കേണ്ടതുണ്ട്.നിയമവിധേയമായി ലഭിച്ച തുകയാണെങ്കിലും അധികമായി ലഭിച്ച വരുമാനത്തിനുള്ള നികുതിയും പിഴയും അടയ്ക്കാത്ത പക്ഷം വസ്തു കണ്ടുകെട്ടും .സ്രോതസ് വെളിപ്പെടുത്താൻ കഴിയാത്ത പക്ഷം ബിനാമി ഇടപാടുകളിലും മേൽപ്പറഞ്ഞ നടപടികൾ ഉണ്ടാകും .ഇതുവരെ നടത്തിയ അന്വേക്ഷണങ്ങളിലൂടെ നോട്ടീസ് അയച്ചതിൽ ഭൂരിഭാഗവും കണ്ണൂർ ജില്ലയിലാണ്.2016 ലെ ബിനാമി ഇടപാട് നിയപ്രകാരമാണ് നടപടി.
Post Your Comments