
ചേർത്തല: അർത്തുങ്കൽ ബൈപ്പാസിന് സമീപം എം എൽ എ ഗണേഷ് കുമാറിന്റെ വാഹനം അപകടത്തിൽ പെട്ടു. എം എൽ എയുടെ കാർ സൈക്കിൾ യാത്രക്കാരനെ ഇടിക്കുകയും അദ്ദേഹത്തിന് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. ഇദ്ദേഹത്തിനെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.തുടർന്ന് എംഎല്‍എയുടെ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചേര്‍ത്തല നഗരസഭ മൂന്നാം വാര്‍ഡില്‍ പുതുവല്‍ നികര്‍ത്തില്‍ തങ്കപ്പനാണ്(72) പരുക്കേറ്റത്.
അപകടത്തില്‍പ്പെട്ട തങ്കപ്പനെ ഉടന്‍ തന്നെ എംഎല്‍എയുടെ കാറില്‍ തന്നെ ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കും മാറ്റി. കാർ പോലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് ഗണേഷ് കുമാർ മറ്റൊരു വാഹനത്തിൽ കൊച്ചിയിലേക്ക് യാത്ര തിരിച്ചു. ഗണേഷിന്റെ പി എ അപകടത്തിൽ പെട്ട ആളിന്റെയൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നു.
Post Your Comments