Latest NewsNewsIndia

ഭാര്യയേയും സഹോദരിയേയും വെടിവച്ചു, ശേഷം എന്‍.എസ്.ജി കമാന്‍ഡോ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

ഗുഡ്ഗാവ്: ഭാര്യയേയും ഇവരുടെ സഹോദരിയേയും വെടിവെച്ച ശേഷം ദേശീയ സുരക്ഷാ ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. ചൊവ്വാഴ്ച ഹരിയാനയിലെ മനേസര്‍ ക്യാമ്പിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ബിഎസ്എഫിലെ എഎസ്ഐ കാണ്‍പുര്‍ സ്വദേശി ജിതേന്ദ്ര യാദവാണ് ഭാര്യയേയും അവരുടെ സഹോദരിയേയും വെടിവെച്ച ശേഷം സ്വയം ജീവനൊടുക്കിയത്.

ക്യാമ്പിലെ 42-ാം നമ്പര്‍ ഫ്‌ളാറ്റിലായിരുന്നു ജിതേന്ദ്രയും കുടുംബവും താമസിച്ചിരുന്നത്. വെടിയൊച്ച കേട്ട് ഫ്‌ലാറ്റിലേക്ക് സഹപ്രവര്‍ത്തകര്‍ എത്തുമ്പോള്‍ ജിതേന്ദ്രയും ഭാര്യ ഗുദാനും ഇവരുടെ സഹോദരി കുശ്ബുവും (18) രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. കുടുംബ കലഹമാകാം ജിതേന്ദ്രയെ ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. ജിതേന്ദ്ര എന്‍.എസ്.ജിയില്‍ അഞ്ചു വര്‍ഷമായി ഡപ്യൂട്ടേഷനില്‍ ജോലിചെയ്തുവരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button