ന്യൂഡല്‍ഹി: ഇരുചക്ര വാഹനങ്ങള്‍ക്കായി ഊടുവഴികളിലും ഇനി ഗൂഗിള്‍ മാപ്പ് വഴി കാണിച്ചുതരും. ഡിസംബര്‍ അഞ്ച് മുതല്‍ ഗൂഗിള്‍ മാപ്പില്‍ ടൂ വീലര്‍ മോഡും ലഭ്യമാവും. മൂന്നാമത് ഗൂഗിള്‍ ഫോര്‍ ഇന്ത്യ പരിപാടിയിലാണ് കമ്പനി ഈ ഫീച്ചർ അവതരിപ്പിച്ചത്. കൃത്യമായ വേഗത, ദൂരം, ടൂവീലര്‍ ഡ്രൈവര്‍മാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക ലാന്റ്മാര്‍ക്ക് നാവിഗേഷന്‍ എന്നിവ പുതിയ ഫീച്ചറിലൂടെ ഗൂഗിൾ ഉപയോക്താക്കൾക്ക് ലഭ്യമാകും.
ഏറ്റവും കൂടുതല്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ മൂന്നാമത് ഇന്ത്യയാണെന്നും വലിയൊരു വിഭാഗം ജനങ്ങള്‍ ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്ന ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകം ഒരുക്കിയതാണ് പുതിയ ഫീച്ചറെന്നും ഗൂഗിൾ വ്യക്തമാക്കുന്നു.
Post Your Comments