Latest NewsNewsIndia

ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി

അഹമ്മദാബാദ്:പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ ബുധനാഴ്ച നടത്താനിരുന്ന തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി. ഓഖി ചുഴലിക്കൊടുങ്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഈ തീരുമാനം. നരേന്ദ്ര മോദി സൂറത്തില്‍ ബുധനാഴ്ച വൈകുന്നേരം നടത്താന്‍ നിശ്ചയിച്ചിരുന്ന റാലി ഡിസംബര്‍ ഏഴിലേക്ക് മാറ്റിയതായി പാര്‍ട്ടി നേതൃത്വം അറിയിച്ചു.

ബിജെപി പ്രവര്‍ത്തകരോടു ഗുജറാത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനു സന്നദ്ധരായിരിക്കണമെന്നു മോദി ട്വിറ്ററില്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. രാഹുല്‍ ഗാന്ധി മോര്‍ബി, ധ്രംഗാധ്ര, സുരേന്ദ്ര നഗര്‍ എന്നിവിടങ്ങളില്‍ നടക്കേണ്ട പരിപാടികളാണ് റദ്ദാക്കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തീരപ്രദേശത്തെ ജനങ്ങള്‍ക്ക് സഹായമൊരുക്കാന്‍ രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button