Latest NewsNewsInternational

അവശേഷിക്കുന്ന ഐഎസ് ഭീകരരുടെ എണ്ണം വ്യക്തമാക്കി യുഎസ്

ബഗ്ദാദ്: അവശേഷിക്കുന്ന ഐഎസ് ഭീകരരുടെ എണ്ണം വ്യക്തമാക്കി യുഎസ്. സിറിയയിലും ഇറാഖിലുമായി അവശേഷിക്കുന്നതു മൂവായിരത്തോളം ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ്) ഭീകരർ മാത്രമാണെന്നു റിപ്പോർട്ട്. യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളും മറ്റും ചേർന്നുനടത്തിയ പോരാട്ടത്തിന്റെ ഫലമാണ് എണ്ണം കുറയാൻ കാരണം. ഈ വർഷം ആദ്യം തന്നെ ഐഎസ് ഭീകരരുടെ സ്വയം പ്രഖ്യാപിത ഖിലാഫത്ത് തകർന്നടിഞ്ഞതായി യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ വക്താവ് യുഎസ് സൈന്യത്തിലെ കേണൽ റയൻ ഡില്ലൻ ട്വീറ്റ് ചെയ്തു.

മൂവായിരത്തിൽത്താഴെ ഭീകരരെ അവിടെയുള്ളുവെന്നാണു ഇവരുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. അതു ഭീഷണിയാണെന്നും പക്ഷെ അവരെ പരാജയപ്പെടുത്താനുള്ള എല്ലാ മാർഗങ്ങളും അവലംബിക്കുകയാണെന്നും ഡില്ലൻ അറിയിച്ചു. 1,25,000 പേർക്കു സഖ്യകക്ഷികൾ ഇതുവരെ പരിശീലനം നൽകി. ഇതിൽ 22,000 പേർ കുർദിഷ് പെഷ്മെർഗ പോരാളികളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button