ന്യൂഡല്‍ഹി: ദളിത് മിശ്രവിവാഹിതര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകളില്‍ ഇളവ്. കേന്ദ്രസര്‍ക്കാര്‍ ദളിത് മിശ്രവിവാഹിതര്‍ക്ക് സാമ്പത്തികസഹായം ലഭിക്കാന്‍ വാര്‍ഷികവരുമാനം 5 ലക്ഷം രൂപയില്‍ കുറവായിരിക്കണമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞു. 2013 മുതലാണ് കേന്ദ്രസര്‍ക്കാര്‍ വരനോ വധുവോ ദളിത് വിഭാഗത്തില്‍ നിന്നുള്ളതാവുന്ന മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാനായി ധനസഹായം നല്കിവരുന്നത്.
രണ്ടരലക്ഷം രൂപയാണ് ഡോക്ടര്‍ അംബേദ്കര്‍ സ്‌കീം ഫോര്‍ സോഷ്യല്‍ ഇന്റഗ്രേഷന്‍ ത്രൂ ഇന്റര്‍ കാസ്റ്റ് മാര്യേജ് എന്ന പദ്ധതിയിലുള്‍പ്പെടുത്തി ദളിത് മിശ്രവിവാഹിതര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായധനമായി പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പ്രതിവര്‍ഷം അഞ്ഞൂറ് ദമ്പതികള്‍ക്ക് സഹായധനം നല്‍കണമെന്നാണ് ലക്ഷ്യമിട്ടത്. എന്നാല്‍, അഞ്ച് ദമ്പതികള്‍ക്ക് മാത്രമാണ് വ്യവസ്ഥകള്‍ അനുസരിച്ച് സമര്‍പ്പിച്ച അപേക്ഷകള്‍ പ്രകാരം ആദ്യവര്‍ഷം സഹായം ലഭിച്ചത്.
ഇത് 2015-16 സാമ്പത്തികവര്‍ഷത്തില്‍ 72 ആയി. അന്ന് 522 അപേക്ഷകളാണ് ലഭിച്ചത്. 736 അപേക്ഷകരില്‍ 45 പേര്‍ മാത്രമാണ് 2016-17ൽ സഹായത്തിന് അര്‍ഹരായത്.വര്‍ഷം 409 അപേക്ഷകള്‍ ലഭിച്ചതില്‍ 74 എണ്ണം മാത്രമേ സാമൂഹ്യനീതി വകുപ്പ് അര്‍ഹതയുള്ളതായി കണ്ടെത്തിയിട്ടുള്ളു. ദമ്പതികളില്‍ ഭൂരിപക്ഷവും ആനുകൂല്യം ലഭിക്കാത്തവരാവാന്‍ കാരണം എല്ലാ വ്യവസ്ഥകളും പാലിച്ചുകൊണ്ടുള്ള അപേക്ഷകളല്ലാത്തതാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ താഴെയായിരിക്കണം, ഇരുവരുടെയും ആദ്യവിവാഹമായിരിക്കണം, വിവാഹം ഹിന്ദു മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതാവണം തുടങ്ങിയവയാണ് നിബന്ധനകള്‍. അപേക്ഷകള്‍ അതാത് പ്രദേശത്തെ എംഎല്‍എ,എംപി, ജില്ലാ കളക്ടര്‍ തുടങ്ങിയവരില്‍ ആരെങ്കിലും ശുപാര്‍ശ ചെയ്യണമെന്നുമുണ്ട്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട്പ്രകാരമാണ് മിക്കവരും വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments