പാമ്പാടി: പാമ്പാടി കെ.ജി.കോളജ് വിദ്യാര്‍ത്ഥിയുടെ ഒരു ബൈക്ക് വെള്ളിയാഴ്ച കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കള്ളനെ ബൈക്ക് ഉടമസ്ഥന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ കള്ളനെ കണ്ടെത്തിയതോടെ വെട്ടിലായത് വിദ്യാര്‍ത്ഥികളായിരുന്നു. താന്‍ മദ്യലഹരിയിലായിരുന്നു ബൈക്ക് മോഷ്ടിച്ചത് എന്നായിരുന്നു കള്ളന്റെ വാദം. കൂടാതെ ഇത് കേസാക്കിയാല്‍ ഭാര്യയും കുട്ടികളും ആത്മഹത്യാ ഭീഷണി ചെയ്യുമെന്ന് കൂടി പറഞ്ഞപ്പോഴേക്കും കേസില്ലാതെ ബൈക്ക് നന്നാക്കി കൊടുത്ത് പ്രശ്നം അവസാനിപ്പിച്ചു.
വിദ്യാര്‍ത്ഥികള്‍ പൊലീസില്‍ പരാതി നല്‍കാതെ സ്വന്തമായായിരുന്നു അന്വേഷണം നടത്തിയത്. ചില വീടുകളുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം മീനടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപത്തു നിന്നും ബൈക്ക് കണ്ടുകിട്ടുകയായിരുന്നു. ബൈക്കിന്റെ സമീപത്ത് നിന്നും കള്ളനെയും അവര്‍ പൊക്കിയിരുന്നു.
വിവരം ചോദിച്ചപ്പോഴാണ് മദ്യലഹരിയില്‍ ചെയ്തതാണെന്നും ക്ഷമിക്കണമെന്നും അപേക്ഷിച്ചത്. പിന്നീട് പോലീസില്‍ വിവരം പറഞ്ഞ് പ്രശ്നം അവാസാനിപ്പിച്ചു. ബൈക്കിന്റെ കേടുപാടുകള്‍ തീര്‍ത്തു നല്‍കിയാണ് പ്രശനം തീര്‍ത്തത്.
Post Your Comments