
മുൻ കമിതാക്കളായ സൽമാന്റെയും കത്രീനയുടെയും പ്രണയവും പ്രണയതകർച്ചയും ബോളിവുഡിൽ സംസാരവിഷയമായിരുന്നു ഏറെ നാൾ .ഏതു വാർത്തകളെയും പോലെ താരങ്ങളുടെ പ്രണയതകർച്ചയും പിന്നീട് എല്ലാവരും മറന്നിരുന്നു .കത്രീനയും സൽമാനും ഒന്നിക്കുന്ന
ടൈഗർ സിന്ദാ ഹൈ എന്ന ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു .മുൻ കമിതാക്കൾ ഒന്നിക്കുന്നു എന്ന ഒറ്റ കാരണം കൊണ്ടുതന്നെ ചിത്രം ഇതിനകം വൻ ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു .ഇരുവരും ഒന്നിച്ചാലുണ്ടാകുന്ന ആ സ്ക്രീൻ കെമിസ്ട്രി തന്നെയാണ് എല്ലാവരെയും ചർച്ചയുടെ ഭാഗമാകാൻ പ്രേരിപ്പിക്കുന്നതും. ഈ കെമിസ്ട്രി അറിയാവുന്ന വോഗ് മാഗസിൻകാർ അടുത്തിടെ ഇരുവരെയും ചേർത്ത് ഫോട്ടോഷൂട്ട് നടത്തി. മാഗസിന്റെ ഡിസംബർ ലക്കത്തിനുവേണ്ടിയാണ് ഫോട്ടോഷൂട്ട് നടത്തിയത്. കറുത്ത വേഷം ധരിച്ച് ഇരുവരും ഇഴുകിച്ചേർന്നാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത് .ഈ മുഖചിത്രം വരാനിരിക്കുന്ന ഇവരുടെ പുതിയ ചിത്രം ടൈഗർ സിന്ദാ ഹൈയുടെ
വിജയത്തിനു മുതൽക്കൂട്ടാവും എന്നതിൽ സംശയമില്ല .
Post Your Comments