Latest NewsKeralaNews

ഈ വര്‍ഷം പവര്‍കട്ട്‌ ഒഴിവാക്കുമെന്ന് മന്ത്രി എം.എം. മണി

കല്‍പ്പറ്റ: ഈ വര്‍ഷവും പവര്‍കട്ട്‌ ഒഴിവാക്കുമെന്ന് വൈദ്യുതിവകുപ്പ്‌ മന്ത്രി എം.എം. മണി. അതിനുള്ള ശ്രമങ്ങള്‍ നടത്തിവരുകയാണ്. 500 കിലോവാട്ട്‌ പീക്ക്‌ സ്‌ഥാപിതശേഷിയുള്ള ഫ്‌ളോട്ടിങ്‌ സോളാര്‍നിലയം ബാണാസുര സാഗര്‍ ഡാം റിസര്‍വോയറില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ജലവൈദ്യുത പദ്ധതികള്‍ മാത്രമാണ്‌ ലാഭകരമെന്നും ഇത്തരം പരീക്ഷണങ്ങള്‍ക്കു ചിലവ്‌ കൂടുതലാണെന്നും മന്ത്രി പറഞ്ഞു.

36 ചെറുകിട ജലെൈവദ്യുതി പദ്ധതികളുടെ പ്രവൃത്തി നിലവില്‍ പുരോഗമിക്കുകയാണ്‌. സര്‍ക്കാര്‍ അതിരപ്പള്ളി വിഷയത്തില്‍ സമവായമുണ്ടെങ്കില്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോവുകയുള്ളു. സര്‍ക്കാര്‍ ലാഭകരമായി വൈദ്യുതി ഉത്‌പ്പാദിപ്പിക്കാനുള്ള എല്ലാവിധ മാര്‍ഗങ്ങളും തേടും. 30 ശതമാനം മാത്രമാണ്‌ നമ്മുടെ ഉല്‍പ്പാദനം. ബാക്കി പുറത്തുനിന്ന്‌ വാങ്ങുകയാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button