CricketLatest NewsIndiaNewsSports

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 ടീമില്‍ മലയാളി സാന്നിധ്യവും

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.മലയാളി ഫാസ്റ്റ് ബൗളര്‍ ബേസില്‍ തമ്പിയും ടീമിലെ അംഗമായി.വിശ്രമം നല്‍കിയ വിരാട് കോഹ്‌ലിക്ക് പകരം രോഹിത് ശര്‍മ്മയാണ് ടീമിനെ നയിക്കുക. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെയും സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചു. ടിനു യോഹന്നാനും എസ് ശ്രീശാന്തിനും പിന്നാലെ കേരള ക്രിക്കറ്റിന്റെ അഭിമാനമായി ബേസില്‍ തമ്പി. ശ്രീലങ്കയ്‌ക്കെതിരേ മൂന്ന് ട്വന്റി20ക്കുള്ള ടീമിലേക്കാണ് വലംകയ്യന്‍ പേസറായ ബേസിലിനെ തിരഞ്ഞെടുത്തത്. 24കാരനായ ബേസില്‍ ഇന്ത്യന്‍ എ ടീം അംഗമാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ജയദേവ് ഉനാദ്കത് എന്നിവരാണ് ടീമിലെ മറ്റ് പേസര്‍മാര്‍.

ബേസിലിനൊപ്പം ഓള്‍റൗണ്ടര്‍മാരായ വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ഹൂഡ എന്നിവരും ആദ്യമായി ടീമിലെത്തി. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡേ, ദിനേശ് കാര്‍ത്തിക്, എം എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് രോഹിത് ശര്‍മ്മ നയിക്കുന്ന ടീമിലെ മറ്റ് താരങ്ങള്‍. ഈ മാസം 20ന് കട്ടക്കിലാണ് ഒന്നാം ട്വന്റി.

ജസ്പ്രീത് ബുംറ, പാര്‍ഥിവ് പട്ടേല്‍ എന്നിവരെ ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള പതിനേഴംഗ ടെസ്റ്റ് ടീമിനെയും പ്രഖ്യാപിച്ചു. ബുംറ ആദ്യമായാണ് ടെസ്റ്റ് ടീമില്‍ ഇടം കണ്ടെത്തിയത്. വിരാട് കോഹ്‌ലി ക്യാപ്റ്റനായി പര്യടനത്തില്‍ തിരികെയെത്തും. ദക്ഷിണാഫ്രിക്കയില്‍ മൂന്ന് ടെസ്റ്റാണ് ഇന്ത്യ കളിക്കുക. അജിങ്ക്യ രഹാനയാണ് പരമ്പരയില്‍ ഉപനായകന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button