Latest NewsNewsIndia

ടുജി സ്‌പെക്ട്രം കേസ്: വിധി ഈ മാസം

ന്യൂഡല്‍ഹി: ഡി.എം.കെ. നേതാക്കളായ എ. രാജയും കനിമൊഴിയും ഉള്‍പ്പെട്ട 2 ജി സ്പെക്ട്രവുമായി ബന്ധപ്പെട്ട കേസുകളില്‍ ഈ മാസം 21ന് വിധി പറയും. സിബിഐ പാട്യാല ഹൗസ് പ്രത്യേക കോടതിയാണ്‌ വിധി പറയുക.

2ജി സ്പെക്ട്രം വിതരണത്തിന് 122 ലൈസെൻസുകള്‍ നല്‍കിയതില്‍ സര്‍ക്കാരിന് 30,984 കോടിയുടെ നഷ്ടമുണ്ടായതെന്നാണ് സി.ബി.ഐ. ആരോപിക്കുന്നത്. ലൈസന്‍സുകള്‍ 2012 ഫെബ്രുവരി രണ്ടിന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.മൂന്ന് കേസുകളാണ് പ്രത്യേക കോടതി പരിഗണിക്കുന്നത്. സി.ബി.ഐ. ഫയല്‍ ചെയ്ത ആദ്യ കേസില്‍ എ. രാജ, കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബെഹൂറ, രാജയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി പി.കെ. ചന്ദോലിയ തുടങ്ങി 14 പേരും സ്വാന്‍ ടെലികോം, റിലയന്‍സ് ടെലികോം, യുണീടെക് വയര്‍ലെസ് എന്നീ കമ്പനികളും ഇതില്‍ പ്രതികളാണ്.

രണ്ടാമത്തെ സി.ബി.ഐ. കേസില്‍ എസ്സാര്‍ ഗ്രൂപ്പ് പ്രമോട്ടര്‍മാരായ രവി റൂയിയ, അന്‍ഷുമാന്‍ റൂയിയ, ലൂപ് ടെലികോമിന്റെ കിരണ്‍ ഖെയ്താന്‍, ഭര്‍ത്താവ് ഐ.പി. ഖെയ്താന്‍, എസ്സാര്‍ ഗ്രൂപ്പ് ഡയറക്ടര്‍ (സ്ട്രാറ്റജി ആന്‍ഡ് പ്ലാനിങ്) വികാസ് സറഫ് എന്നിവരും ലൂപ് ടെലികോം, ലൂപ് മൊബൈല്‍ ഇന്ത്യ, എസ്സാര്‍ ടെലി ഹോള്‍ഡിങ് എന്നീ കമ്പനികളും പ്രതിസ്ഥാനത്താണ്.കൂടാതെ കള്ളപ്പണം വെളുപ്പിക്കലിന് 2014-ല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 19 പേര്‍ക്കെതിരേ കുറ്റപത്രം നല്‍കി. ഇതില്‍ രാജ, കനിമൊഴി തുടങ്ങിയവര്‍ പ്രതികളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button