Latest NewsKeralaNews

കെ.എം മാണിക്കെതിരായ പരാതിയിൽ സുപ്രീം കോടതി നോട്ടീസ്

ന്യുഡല്‍ഹി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കെ.എം മാണിയുടെ വിജയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ മാണിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്.മാണിയുടെ മണ്ഡലത്തിലെ വോട്ടർ കെ സി ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്.

പാലാ ,മീനച്ചിൽ റബർ മാർക്കറ്റിംഗ് സൊസൈറ്റികളിലെ റബർ കർഷകർക്കുള്ള കുടിശ്ശിക തെരഞ്ഞെടുപ്പ് സമയത്ത് വിതരണം ചെയ്തത്‌ വോട്ടർമാരെ സ്വാധീനിക്കാനാണെന്നു ഹർജിക്കാരൻ ആരോപിക്കുന്നു.തെരഞ്ഞെടുപ്പിന്റെ ഭാഗമായി സഹകരണ ബാങ്ക് വഴി കർഷകർക്ക് വായ്‌പ ലഭ്യമാക്കുകയും അത് പത്രത്തിൽ പരസ്യമായി നൽകുകയും ചെയ്തിരുന്നു.വോട്ട് നേടാനുള്ള കൈക്കൂലിയായിട്ടേ ഇതിനെ കാണാൻ കഴിയൂ എന്നും ഹർജിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button