ദോഹ: ഫ്ളാഷ് മോബില്‍ ഡാന്‍സ് ചെയ്ത മുസ്ലിം പെണ്‍കുട്ടികളെ സപ്പോര്‍ട്ട് ചെയ്ത ആര്‍ജെയ്ക്ക് പിന്നീട് കിട്ടിയത് എട്ടിന്റെ പണി. മുസ്ലിം വികാരം വൃണപ്പടുത്തുന്ന രീതിയിലാണ് സൂരജിന്റെ വീഡിയോ എന്നാണ് ആരോപണം. എന്നാല്‍ പിന്നീട് താന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ദുര്‍വ്യാഖ്യാനം ചെയ്തെന്നും അത് മുസ്ലിം സഹോദരങ്ങളെ വേദനിപ്പിച്ചെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു എന്നും സൂരജ് പിന്നീട് പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.
മലപ്പുറത്തെ പെണ്‍കുട്ടികളെ വിമര്‍ശിച്ചവര്‍ എന്തിന് ഹാദിയയുട സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നു എന്നും പറഞ്ഞിരുന്നു. സൂരജിന്റെ ഫേസ്ബുക്ക് പേജില്‍ ഭീഷണികളും ഉണ്ടായതോടയാണ് സൂരജ് മാപ്പു പറഞ്ഞത്.താന്‍ പോസ്റ്റ് ചയ്ത വീഡിയോയ്ക്ക് പിന്നാലെ കാര്യങ്ങള്‍ കൈവിട്ടു പോയെന്നും രണ്ട് ചേരികളായി തിരിഞ്ഞ് ഇപ്പോള്‍ തന്റെ പേരില്‍ വലിയ പ്രശ്നങ്ങളാണ് നടക്കുന്നതെന്നും സൂരജ് പറഞ്ഞു. ഒരു മതത്തേയും വേര്‍തിരിച്ചു കാണുന്നില്ല.താന്‍ ഒരു ആര്‍എസ്‌എസുകാരനോ സംഘിയോ ഒന്നുമല്ല.
ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി മാത്രമാണ്. ഇപ്പോള്‍ ഞാന്‍ അറിവില്ലായ്മ കൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോയുടെ പേരില്‍ ചേരി തിരിഞ്ഞ് നടക്കുന്ന ആക്രമണം ദയവ് ചെയ്ത് അവസാനിപ്പിക്കണമെന്നും സൂരജ് കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ താന്‍ ജോലി നോക്കിയിരുന്ന റേഡിയോ മലയാളം എന്ന എഫ് എം ചാനലിനെ ആക്രമിക്കരുതെന്നും സൂരജ് അഭ്യര്‍ത്ഥിച്ചു. താന്‍ കാരണം അവിടെ ജോലി ചെയ്യുന്നവര്‍ക്ക് ജോലി ഇല്ലാത്ത അവസ്ഥ വരരുത്. അതിനാല്‍ താന്‍ റേഡിയോ മലയാളത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്നും സൂരജ് പറഞ്ഞു.
റേഡിയോ മലയാളം എഫ് എമ്മില ദോഹ ജംഗ്ഷന്‍ എന്ന പരിപാടിയായിരുന്നു സൂരജ് അവതരിപ്പിച്ചിരുന്നത്. ഇനി മുതല്‍ ആ പരിപാടി അവതരിപ്പിക്കില്ലന്നും മാനേജ്മെന്റ് തീരുമാനിക്കട്ടെ എന്നും സൂരജ് പറഞ്ഞു. താന്‍ ഇറക്കിയ ഒരു വീഡിയോയുടെ പേരില്‍ പ്രശ്നങ്ങള്‍ വര്‍ഗീ തലത്തില്‍ മാറി കഴിഞ്ഞു. തീവ്ര ഹിന്ദുക്കളും ഇത് ഏറ്റെടുത്തു. മലപ്പുറത്ത് മിടുക്കികള്‍ക്ക് അഭിനന്ദനങ്ങള്‍, ആശംസകള്‍ എന്നു പറഞ്ഞായിരുന്നു ഫ്ളാഷ് മോബിനെ പിന്തുണച്ച് സൂരജിന്റെ വീഡിയോ.
ആ പെണ്‍കുട്ടികളെ അസഭ്യം പറഞ്ഞവരേയും ഉപദേശിച്ചവരേയും സൂരജ് ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. സദുദ്ദേശപരമായ ആ ഫ്ലാഷ് മോബിനെ അഭിനന്ദിക്കുന്നതിന് പകരം- നിങ്ങള്‍ക്കിതൊന്നും പറഞ്ഞിട്ടില്ല മോളേ, നിങ്ങള്‍ വീട്ടില്‍ ഒതുങ്ങിക്കഴിയേണ്ടവരാണ് മോളേ, നിങ്ങള്‍ നരകത്തിലെ വിറകുകൊള്ളിയായി മാറും മോളേ.. എന്നൊക്കെ പറഞ്ഞ് കുറേ പേര്‍ പാട്ടും പ്രസ്താവനകളും ഒക്കെ ആയി ഇറങ്ങിയിട്ടുണ്ട് എന്നു തുടങ്ങിയാണ് സൂരജിന്റെ ആദ്യ വീഡിയോയില്‍ ഉണ്ടായിരുന്നത്.
Post Your Comments