അഹമ്മദാബാദ്: ഓഖി ചുഴലിക്കാറ്റില്‍ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരിതം അനുഭവിക്കുന്നവര്‍ക്ക് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിച്ച് വരികയാണ്. അധികൃതരുമായി സംസാരിച്ചുവെന്നും മോദി ട്വിറ്ററില്‍ അറിയിച്ചു.
ഗുജറാത്തില്‍ ചുഴലിക്കാറ്റുണ്ടായാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും മോദി ട്വീറ്റ് ചെയ്തു. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്.
Post Your Comments