Latest NewsNewsGulf

കഴിഞ്ഞ വർഷം ദുബായ് പൊലീസിന് കളഞ്ഞു കിട്ടിയ പണത്തിന്റെ കണക്ക് പുറത്ത്

ദുബായ്: കഴിഞ്ഞ വര്‍ഷം ദുബായ് പൊലീസിന് കളഞ്ഞുകിട്ടിയത് 62.5 ലക്ഷം ദിര്‍ഹമെന്ന് റിപ്പോർട്ട്. കളഞ്ഞുകിട്ടിയ സാധനങ്ങള്‍ ഉടമസ്ഥരെ അന്വേഷിച്ചിട്ടും കണ്ടെത്താനാവാതെ വന്നതിനെ തുടര്‍ന്ന് വിറ്റപ്പോഴാണ് ഇത്രയും പണം ലഭിച്ചത്. ഈ വര്‍ഷം ഇതുവരെയുള്ള കണക്കനുസരിച്ച് ഇത് 38.6 ലക്ഷം ദിർഹം ഇങ്ങനെ കിട്ടിയിട്ടുണ്ട്. വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍വകലാശാലകള്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയൊക്കെ ബന്ധപ്പെട്ട സ്ഥാപനങ്ങളെ ഏല്‍പ്പിക്കുകയാണ് പതിവ്. ഇത്തരം സാധനങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേക സ്ഥലം ദുബായ് പോലീസ് ഒരുക്കിയിട്ടുണ്ട്.

കളഞ്ഞുകിട്ടുന്ന വസ്തുക്കൾ ഉടമസ്ഥർക്ക് തിരികെ ലഭ്യമാക്കാനും പ്രത്യേക സംവിധാനമുണ്ട്. കിട്ടുന്ന സാധനങ്ങളുടെ ഉടമകളെ ബന്ധപ്പെടാന്‍ കഴിയുമെങ്കില്‍ അവരോട് തന്നെ വന്ന് സാധനങ്ങള്‍ തിരികെ വാങ്ങാന്‍ ആവശ്യപ്പെടാറാണ് പതിവ്. ആരും അന്വേഷിച്ച് വരാത്ത സാധനങ്ങള്‍ ഒരു വര്‍ഷം വരെ ഉടമസ്ഥരെ കാത്തിരിക്കുകയും പിന്നീട് ലേലത്തിന് വെക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button