നാലാം ദിനം താൻ എറിഞ്ഞ അവസാന ഓവറിൽ അമ്പയറിനെ പോലും അമ്പരപ്പിച്ച് രവീന്ദ്ര ജഡേജയുടെ അപ്പീല്‍. ഓവറിലെ ആദ്യ ബോളില്‍ തന്നെ ജഡേജ കരുണരത്നയെ വിക്കറ്റിനു പിന്നില്‍ സാഹയുടെ കൈകളിലെത്തിക്കുകയുണ്ടായി. തുടര്‍ന്ന് ബാക്കിയുള്ള ബോളുകള്‍ തട്ടിമുട്ടി രക്ഷപ്പെടാനായിരുന്നു ക്രീസില്‍ ലക്മലിന്റെ ശ്രമം. നാലാം ബോളിൽ ജഡേജ എറിഞ്ഞ ബോള്‍ ഫ്രണ്ട് ഫൂട്ടില്‍ ലക്മല്‍ പ്രതിരോധിച്ചെങ്കിലും പന്ത് വിക്കറ്റിലേക്ക് പോകുന്നത് തടയാനായില്ല. വിക്കറ്റ് കീപ്പറും മറ്റു ഫീല്‍ഡര്‍മാരും ആഘോഷം തുടങ്ങിയപ്പോഴും ഔട്ടായത് മനസിലാക്കാതെ ജഡേജ എല്‍ബിക്കായി അപ്പീൽ ചെയ്തു. സഹതാരങ്ങള്‍ വന്ന് പറഞ്ഞപ്പോഴാണ് സംഭവം ജഡേജയ്ക്ക് മനസിലായത്.
When Jadeja didn’t realise it was OUT https://t.co/eKpjx4i2fV #BCCI
— aratrick mondal (@crlmaratrick) December 5, 2017
Post Your Comments