തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് കുമ്മനം. ഓഖി ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് കേന്ദ്രം നൽകിയിട്ടും നടപടികൾ സ്വീകരിക്കാത്തതിന്റെ പേരില്‍ മുഖ്യമന്ത്രിക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കണമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. നിരപരാധികളുടെ ജീവൻ വച്ച് മുഖ്യമന്ത്രി പന്താടുകയാണ് ചെയ്‌തതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
ദുരന്ത നിവാരണത്തിനായി 1021 കോടി രൂപ കേന്ദ്രം നൽകിയിട്ടും അതിന്റെ ഒരു ശതമാനം പോലും ചെലവഴിക്കാത്ത സർക്കാർ നടപടി മാപ്പർഹിക്കാത്ത കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിൽ കൂടുതൽ പേരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന ലത്തീൻ കത്തോലിക്കാ സഭയുടെ വിമർശനം മുഖ്യമന്ത്രിക്കെതിരായ കുറ്റപത്രമാണ്. ഇനിയെങ്കിലും മുഖ്യമന്ത്രി ഇത് അംഗീകരിക്കണം.
Post Your Comments