
കൊച്ചി: ആളൂരിനെതിരെ കോടതി മുറിയിൽ ഉറഞ്ഞു തുള്ളി ജിഷയുടെ മാതാവ്. കേസിന്റെ വാദം അന്തിമ ഘട്ടത്തിലേക്ക് എത്തുമ്പോഴാണ് രാജേശ്വരിയുടെ പ്രകോപനം. ‘എന്റെ മകളെ കൊന്നവനെയും വിടില്ല, അവനെ രക്ഷിക്കാന്‍ വന്നവനെയും വിടില്ല’ എന്ന് ആക്രോശിക്കുകയായിരുന്നു രാജേശ്വരി. ജിഷ ഭക്ഷണം കഴിച്ച് അധികം താമസിയാതെയാണ് കൊല്ലപ്പെട്ടതെന്നും പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ചിട്ടുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ മരണസമയം ശരിയല്ലന്നും അമീറുൽ ഇസ്‌ലാം ആർക്കു വേണ്ടിയാണ് ഇത്തരം ഹീന കൃത്യം നടത്തിയതെന്ന് അന്വേഷിക്കണമെന്നും ആളൂർ വാദിച്ചിരുന്നു.
ഇംഗ്ലീഷിലുള്ള വാദത്തിനിടെ ഇടക്ക് മനസ്സിലായ ചില മലയാളം പദങ്ങളിൽ നിന്നാണ് രാജേശ്വരിക്ക് കാര്യങ്ങൾ വ്യക്തമായത്. തന്റെ സംരക്ഷണത്തിനുള്ള വനിതാ പോലീസിനൊപ്പം ആയിരുന്നു ഇവർ കോടതിയിലെത്തിയത്. അഭിഭാഷകനെതിരെ പ്രതികരിച്ച ഇവര്‍ ഇടക്ക് അസഭ്യവര്‍ഷവും നടത്തി. വികാരം പ്രകടനം അതിരുവിട്ടതോടെ വാദം കേട്ടിരുന്ന ജില്ലാ ജഡ്ജി രാജേശ്വരിയെ താക്കീത് ചെയ്തു. പ്രതിഭാഗത്ത്തിന്റെ വാദം ആദ്യമായാണ് ജിഷയുടെ ‘അമ്മ രാജേശ്വരി കേൾക്കാനായി എത്തിയത്.
കുറച്ചു നാളായി രാജേശ്വരി ഒരു യാത്രയിലായിരുന്നു.ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ രാജേശ്വരി തന്റെ യാത്രയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടില്ല.കൊല നടത്തിയത് അനാറുള്‍ ആണെന്നും, പൊലീസിന്റെ മര്‍ദ്ദനത്തില്‍ ഇയാള്‍കൊല്ലപ്പെട്ടതോടെ അമിറൂളിനെ പ്രതിയാക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
Post Your Comments