![](/wp-content/uploads/2017/12/Railway-tracks-train-rails-rail-network.jpg)
മുംബൈ:റെയിൽ പാളത്തിൽ ഇരുമ്പ് ദണ്ഡുകള് കണ്ടെത്തി വൻ ദുരന്തം ഒഴിവായത് ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍മൂലം. മുംബൈയിൽ സബര്‍ബന്‍ ട്രെയിൽ കടന്നുപോകുന്ന പാളത്തിൽ ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു സംഭവം നടന്നത്.
ഇരുമ്പ് ദണ്ഡ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ലോക്കോ പൈലറ്റ് അനുരാഗ് ശുക്ല ട്രെയിൻ നിർത്തി പരിശോധിക്കുകയായിരുന്നു. സംഭവത്തിൽ ഛത്രപതി ശിവജി ടെര്‍മിനസ് റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.റെയിൽവേ ജോലിക്കാർ അശ്രദ്ധമായി ഉപേക്ഷിച്ചിട്ട് പോയതാകാം ഇരുമ്പു ദണ്ഡുകള് എന്നാണ് റെയില്‍വേ പോലീസിന്റെ പ്രാഥമിക നിഗമനം. പാളത്തിലെ ഇരുമ്പ് മോഷ്ടാക്കൾ ഉപേഷിച്ചതാണെന്നും പറയുന്നു.
Post Your Comments