CinemaLatest NewsBollywood

ഇതല്ല മാന്യത ; കപിലിനോട് ഫറാ ഖാൻ

പെരുമാറ്റം കൊണ്ട് ഏവർക്കും പ്രിയമാണ് ഫറാ ഖാനെ. ഒരു പ്രശ്നങ്ങൾക്കും അവർ പോകാറില്ല.എന്നാലിപ്പോൾ കപിൽ ശർമയെ
പരസ്യമായി വിമർശിച്ചു വാർത്തകളിൽ നിറയുകയാണ് ഫറാ .റിപ്പോർട്ടുകൾ പ്രകാരം, ഫറാ ഖാന് നടനായ കപിൽ ശർമയിൽ നിന്നും ഒരു വാട്സ്ആപ്പ് സന്ദേശം ലഭിച്ചു . കപിലിന്റെ ഏറ്റവും പുതിയ ‘ഫിരംഗി’യുടെ പ്രദർശനത്തിനുള്ള ക്ഷണമായിരുന്നു അത്.തികച്ചും മാന്യമല്ലാത്ത പ്രവൃത്തിയാണ് കപിലിന്റെ ഭാഗത്തു നിന്നുണ്ടായതെന്നാണ് ഫറായുടെ അഭിപ്രായം .തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് ഫറാ കപിലിനെ വിമർശിച്ചത് .ഒരാളെ ക്ഷണിക്കുന്നതിനു ഇത്തരം മാർഗ്ഗമല്ല സ്വീകരിക്കേണ്ടതെന്നും പൊതുവായി ഫോണിലൂടെയെങ്കിലും വിളിച്ചു ക്ഷണിക്കാനുള്ള മാന്യത കാണിക്കണമായിരുന്നെന്നും ഫറാ പറയുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button