തിരുവനന്തപുരം•ഫേസ്ബുക്കിന്റെ മെസേജിംഗ് സംവിധാനമായ മെസഞ്ചര്‍ പണിമുടക്കുന്നു. ഇന്ത്യന്‍ സമയം വൈകുന്നേരം 4.50 ഓടെയാണ് പ്രശ്നങ്ങള്‍ നേരിട്ട് തുടങ്ങിയത്. മെസഞ്ചറിന്റെ ഡസ്ക്ടോപ് പതിപ്പും മൊബൈല്‍ ആപ്പും പ്രവര്‍ത്തന രഹിതമാണ്.
Can’t access messenger on phone or desktop? #messengerdown #facebookdown #deletedmessages @fbnewsroom RT if you are experiencing the same… pic.twitter.com/pmMre6G6fJ
— TuneupGeek (@TuneupGeekPH) December 5, 2017
മെസേജുകള്‍ അയക്കണോ വായിക്കാനോ കഴിയാതെയായതോടെ ആളുകള്‍ കാര്യം അന്വേഷിച്ച് ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയകളിലും എത്തുന്നുണ്ട്. ആഗോളവ്യാപകമായി മെസഞ്ചര്‍ സേവനം തടസപ്പെട്ടിരിക്കുന്നതായി ട്വിറ്ററില്‍ വന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു.
സംഭവത്തെക്കുറിച്ച് ഫേസ്ബുക്ക് പ്രതികരിച്ചിട്ടില്ല. സേവനം എപ്പോള്‍ പുനസ്ഥാപിക്കപ്പെടുമെന്നും വ്യക്തമല്ല. നവംബര്‍ 30 നും ഏതാനും സമയം മെസഞ്ചര്‍ സേവനം തടസപ്പെട്ടിരുന്നു.
Facebook is DOWN, Messenger is DOWN #facebookdown #messengerdown Tell twitter because facebook won’t work!
— Magik (@officialdjmagik) December 5, 2017
It seems @facebook Messenger is down for me. Anyone else having issues sending/receiving messages?
— Anastasia Catris (@acatris) December 5, 2017
Post Your Comments