ബുള്ളറ്റിന്റെ എടുപ്പിനും ചന്തത്തിനും മാറ്റ് കൂട്ടുന്നത് വാഹനം വരുമ്പോഴുള്ള പ്രത്യേക സൗണ്ടാണ്. എന്നാൽ 2030 ഓടെ പൂർണ്ണമായും ഒരു ഇലക്ട്രിക്ക് ബൈക്കായി മാറാനുള്ള തയ്യാറെടുപ്പിന്റെ മുന്നോടിയായി പുതിയ ബുള്ളറ്റുകളിൽ ഇലക്ട്രിക്ക് മോട്ടോർ ഘടിപ്പിക്കുകയാണ്. അതോടെ കുറഞ്ഞ ശബ്ദത്തിലായിരിക്കും ബുള്ളറ്റ് ഇനി നിരത്തുകളിൽ എത്തുക. ശബ്ദമലിനീകരണം കുറക്കുന്നതിനുള്ള സർക്കാർ നീക്കങ്ങളോട് സഹകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
മുൻ കാലങ്ങളിൽ ഈ പ്രത്യേക സൗണ്ടിനു വേണ്ടി കാസ്റ്റ് അയേൺ കൊണ്ടാണ് എക്‌സാസ്‌റ്റ് നിർമിച്ചിരുന്നത്. പിന്നീട് ഇത് അലുമിനിയം കൊണ്ടയപ്പോൾ ശബ്ദം കുറഞ്ഞു. ഇലക്ട്രിക്ക് ആകുമ്പോൾ ശബ്‌ദം നേർത്തതായി മാറും. പഴയ ബുള്ളറ്റിന്റെ പ്രൗഢിയും ഭാരവും പുതിയ മോഡലുകൾക്കില്ലെന്ന പരാതി നിലനിൽക്കെയാണ് ശബ്‌ദത്തിലുള്ള മാറ്റം.
Post Your Comments