KeralaLatest NewsFootballNews

സുരക്ഷാ പരിശോധനയുടെ പേരില്‍ കാണികള്‍ക്ക് പീഡനം

കൊച്ചി : കൊച്ചിയില്‍ സുരക്ഷാപരിശോധനയുടെ പേരില്‍ കാണികള്‍ക്ക് പീഡനമെന്ന് പരാതി. സ്റ്റേഡിയത്തിന്റെ സുരക്ഷാ ചുമതലയുള്ള പ്രൈവറ്റ് സ്ഥാപനത്തിനെതിരെയാണ് ആരാധകരുടെ ആരോപണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ പൊലീസിനായിരുന്നു സ്റ്റേഡിയത്തിന്റെ സുരക്ഷാ ചുമതല.

ഐഎസ്എലില്‍ ഏറ്റവുമധികം ആരാധകപിന്തുണയുള്ള ടീമുകളില്‍ മുന്‍പന്തിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മാച്ചുകളില്‍ ഗ്യാലറിയില്‍ ആരവം മുഴക്കുന്ന മഞ്ഞക്കടല്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്‍ വാര്‍ത്തയായതുമാണ്. എന്നാല്‍ ഈ മഞ്ഞക്കടലിന് ഇപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിയന്ത്രണം വെയ്ക്കുന്നുവെന്നാണ് പരാതി.

സ്റ്റേഡിയത്തില്‍ ബന്ധികളെപോലെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിഗണിക്കുന്നത് എന്നാണ് ആരാധകരുടെ പരാതി. കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചില കാണികളെ കയ്യേറ്റം ചെയ്തതായും പരാതികള്‍ ഉയര്‍ന്നിരുന്നു.എന്നാല്‍ കഴിഞ്ഞ അണ്ടര്‍ 17 ലോകകപ്പ് മുതല്‍ തുടര്‍ന്ന് വരുന്ന സുരക്ഷാ ക്രമീകരണങ്ങളാണ് ഇതെന്നാണ് അധികൃതരുടെ വിശദീകരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button