റിയാദ്: ഒരു റിയാലിന്റെ നോട്ടുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച് പകരം ഒരു റിയാലിന്റെയും രണ്ടു റിയാലിന്റെയും നാണയങ്ങള്‍ വിതരണം ചെയ്യാനൊരുങ്ങി സൗദി അറേബ്യ. ഇതിനു വേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര ബാങ്കായ സാമ അറിയിച്ചു. നോട്ടിനു പകരമുള്ള നാണയങ്ങള്‍ ബാങ്കുകള്‍ക്ക് വിതരണം തുടങ്ങിയിട്ടുണ്ട്.
ഒരു റിയാലിന്റെ നോട്ടുകള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനാണ് കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സി തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സാമ രാജ്യത്തെ ബാങ്കുകളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഒരു റിയാല്‍ നോട്ടുകള്‍ ശേഖരിക്കുന്നതിനും കേന്ദ്ര ബാങ്കിന് മടക്കി നല്‍കുന്നതിനും നടപടികള്‍ ആരംഭിക്കുകയും ചെയ്‌തെന്ന് അധികൃതര്‍ അറിയിച്ചു.
ഒന്ന്, രണ്ട് റിയാല്‍ നാണയങ്ങള്‍ എ.ടി.എം മെഷീനുകളിലൂടെ വിതരണം ചെയ്യുന്നതിനും ഡെപ്പോസിറ്റായി സ്വീകരിക്കുന്നതിനും ക്രമീകരണം നടത്തണമെന്ന നിര്‍ദ്ദേശവും ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത് പൂര്‍ത്തിയാക്കാനായി ആറ് മാസത്തെ സമയവും ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്.
Post Your Comments