തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി ഫിഷറീസ് വകുപ്പ് അധികൃതര്‍. മണിക്കൂറില്‍ 65 കിലോമീറ്റര്‍ തെക്ക് കിഴക്കന്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് ലഭിച്ച വിവരം. അതുകൊണ്ടുതന്നെ മത്സ്യ ബന്ധനത്തിനായി ആരും കടലില്‍ പോകരുതെന്നും കൊല്ലം, ആലപ്പുഴ, കൊച്ചി, കോഴിക്കോട്, പൊന്നാനി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
നേരത്തെ, കേരള തീരത്ത് ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്രവിവര ഗവേഷണ കേന്ദ്രം അറിയിച്ചിരുന്നു. കേരള തീരത്തിന് പത്ത് കിലോമീറ്റര്‍ ദൂരെ വരെയുള്ള മേഖലയില്‍ ഇന്ന് രാത്രി വരെ ശക്തമായ തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.
Post Your Comments